കിറ്റെക്സിന്റെ അറ്റാദായത്തില്‍ വര്‍ധന

ചൊവ്വ, 26 ഏപ്രില്‍ 2011 (19:01 IST)
വസ്ത്രനിര്‍മാണ കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്സിന്റെ അറ്റാദായത്തില്‍ വര്‍ധന. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 11 ശതമാനത്തോളമാണ് വര്‍ധിച്ചത്.

കമ്പനിയുടെ അറ്റാദായം 20.63 കോടി രൂപയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. 2009-10ല്‍ ഇത് 18.50 കോടിയായിരുന്നു.

അതേസമയം വരുമാനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 267.56 കോടിയില്‍ നിന്ന് 256.05 കോടിയായാണ് വരുമാനത്തില്‍ കുറവുണ്ടായത്. എന്നാല്‍ ചെലവ് കുറയ്ക്കാനായത് കമ്പനിക്ക് നേട്ടമായി. 230.41 കോടി രൂപയില്‍ നിന്ന് 215.21 കോടി രൂപയായാണ് ഇത് കുറഞ്ഞത്.

വെബ്ദുനിയ വായിക്കുക