കിംഗ്ഫിഷറിന് കടാശ്വാസ പദ്ധതിയില്ലെന്ന് കേന്ദ്രം

തിങ്കള്‍, 20 ഫെബ്രുവരി 2012 (12:18 IST)
പ്രതിസന്ധിയിലായ സ്വകാര്യ വിമാന കമ്പനികള്‍ക്ക് കടാശ്വാസ പദ്ധതികള്‍ ഒന്നും സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു. കിംഗ്ഫിഷര്‍ ബാങ്കുകളുടെ സഹായം തേടി ആവശ്യമായ പ്രശ്‌ന പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രക്കാരെ വലച്ചു കൊണ്ട് വിമാനങ്ങള്‍ റദ്ദാക്കുന്ന നടപടി കിംഗ് ഫിഷര്‍ ഇപ്പോഴും തുടരുകയാണ്.

ഡിജിസി‌എ കിംഗ്ഫിഷറിനെതിരെ നടപടികള്‍ക്കൊരുങ്ങുന്നതായും സൂചനയുണ്ട്. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കുന്നത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്നും അതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡിജിസി‌എ അറിയിച്ചു കഴിഞ്ഞു. കിംഗഫിഷര്‍ എയര്‍‌ലൈന്‍സിന്റെ ലൈന്‍സന്‍ റദ്ദാക്കുന്ന നടപടിയാകുമുണ്ടാകുകയെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച നടപടിയ്ക്ക് മുന്നോടിയായി കിംഗ്ഫിഷര്‍ സി‌ഇ‌ഒ ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക