കിംഗ്ഫിഷര്‍ : 7500 കോടിരൂപയുടെ വായ്പ തിരിച്ചുപിടിക്കാന്‍ തീരുമാനം
ബുധന്‍, 13 ഫെബ്രുവരി 2013 (10:37 IST)
PRO
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ 7500 കോടിരൂപയുടെ വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. 7500 കോടി രൂപയുടെ വായ്പയാണ് കിംഗ്ഫിഷര്‍ തിരിച്ചടയ്ക്കാനുള്ളത്. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം യോഗം ചേര്‍ന്ന് റിക്കവറി നടപടികള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ കണ്‍സോര്‍ഷ്യം തീരുമാനിച്ചതായി എസ്ബിഐ ഡെപ്യുട്ടി മാനെജിങ് ഡയറക്ടര്‍ ശ്യാമള്‍ ആചാര്യ പറഞ്ഞു. എന്നാല്‍ തുടര്‍ നടപടികള്‍ ഓരോ ബാങ്കിന്‍റെയും ഡയറക്ടര്‍ ബോര്‍ഡ് പ്രത്യേകം തീരുമാനിക്കുമന്ന് ആചാര്യ.
ബാങ്കുകളുടെ പ്രതിനിധികള്‍ കിംഗ്ഫിഷര്‍ മാനെജ്മെന്‍റുമായി ചര്‍ച്ച നടത്തി. അഞ്ചു ബാങ്കുകളുടെ പ്രതിനിധികളാണ് ചര്‍ച്ചയ്ക്കെത്തിയത്. കിംഗ്ഫിഷര്‍ സിഇഒ സഞ്ജയ് അഗര്‍വാള്‍, യുബി ഗ്രൂപ്പ് പ്രസിഡന്‍റ് രവി നെടുങ്ങാടി എന്നിവര്‍ മാനെജ്മെന്‍റിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.
6360 കോടിയാണ് ബാങ്കുകള്‍ കിംഗ്ഫിഷറിനു നല്‍കിയിട്ടുള്ള വായ്പ. പിഴപ്പലിശ അടക്കം ഇത് 7500 കോടിയായി. എസ്ബിഐ ആണ് കൂടുതല്‍ തുക വായ്പ നല്‍കിയിട്ടുള്ളത്-1600 കോടി. പഞ്ചാബ് നാഷനല്‍ ബാങ്ക് 800 കോടിയും ഐഡിബിഐ ബാങ്ക് 800 കോടിയും ബാങ്ക് ഒഫ് ഇന്ത്യ 650 കോടിയും ബാങ്ക് ഒഫ് ബറോഡ 550 കോടിയും നല്‍കിയിട്ടുണ്ട്.