കശുവണ്ടി കയറ്റുമതിയിലൂടെ 2301 കോടി

ശനി, 4 ഒക്‌ടോബര്‍ 2008 (09:56 IST)
രാജ്യത്തെ കശുവണ്ടി കയറ്റുമതിയിലൂടെയുള്ള വിദേശനാണ്യ വരുമാനം 2,301 കോടി രൂപ അഥവാ 572 മില്യന്‍ ഡോളറായി ഉയര്‍ന്നു.

കാഷ്യൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്‍റെ അമ്പത്തി മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൌണ്‍സില്‍ പ്രസിഡന്‍റ് പി.ഭരതന്‍ പിള്ള അറിയിച്ചതാണിത്.

ഈ തുകയില്‍ കശുവണ്ടി പരിപ്പ്, തോട്, മറ്റ് ഉപോല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലൂടെയുള്ള വരുമാനവും ഉള്‍പ്പെടും.

രാജ്യത്തെ കാര്‍ഷിക വിഭവങ്ങളുടെ കയറ്റുമതിയില്‍ അഞ്ചാം സ്ഥാനമാണ് കശുവണ്ടി മേഖലയ്ക്ക്. മൊത്തം കയറ്റുമതി വരുമാനത്തില്‍ ഈയിനം 0.35 ശതമാനം വരും.

അമേരിക്ക, നെതര്‍ലന്‍ഡ്, യു.എ.ഇ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും കശുവണ്ടി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ കശുവണ്ടി കയറ്റുമതിയില്‍ 38.29 ശതമാനവും അമേരിക്കയിലേക്കും 30.70 ശതമാനം യൂറോപ്പിലേക്കുമാണ്.

വെബ്ദുനിയ വായിക്കുക