കരിമണല്‍ ഖനനം സ്വകാര്യമേഖലക്ക് നല്‍കാന്‍ നീക്കം?

ഞായര്‍, 17 നവം‌ബര്‍ 2013 (14:03 IST)
PRO
കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നlകേണ്ടെന്ന മുന്‍ ഇടതു സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് അഡ്വക്കേറ്റ് ജനറലും നിയമവകുപ്പും സര്‍ക്കാരിന് നിയമോപദേശം.

സ്വകാര്യ കമ്പനി ഉള്‍പ്പെട്ട കേരള റെയര്‍ എര്‍ത്ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ഇടതു സര്‍ക്കാരിന്റെ കാലത്തെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധിയുണ്ടായത്.

ഖനനാനുമതിയ്ക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളള 16 അപേക്ഷകളില്‍ ആറു മാസത്തിനകം തീരുമാനമെടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ വിധിക്കെതിരെയാണ് അപ്പീല്‍ പോകേണ്ടെന്നാണ് എ​ജിയുടെ നിയമോപദേശം.


നിയമോപദേശത്തില്‍ സംശയമുണ്ടെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ പറഞ്ഞു. നിയമോപദേശം തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യമേഖലക്കു വേണ്ടി മുന്മന്ത്രിയുള്‍പ്പടെയുള്ളവര്‍ നിലപാടെടുക്കുന്നതില്‍ സംശയമുണ്ടെന്നും സിബിഐ എന്‍‌ക്വയറി വേണമെന്നും ടി എന്‍ പ്രതാപന്‍ എംഎല്‍എ പറഞ്ഞു.

വെബ്ദുനിയ വായിക്കുക