ഓക്‌സ്ഫോര്‍ഡ് ഡിക്‌ഷണറിയിലും ഇനി ‘ട്വീറ്റ്‘

ചൊവ്വ, 18 ജൂണ്‍ 2013 (11:55 IST)
PRO
ചുരുങ്ങിയ കാലം കൊണ്ട് എല്ലാവര്‍ക്കും സുപരിചിതമായ വാക്കാണ് ട്വീറ്റ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ഉപയോഗിക്കുന്ന പ്രശസ്തമായ 'Tweet' എന്ന് വാക്ക് ഓക്‌സ്ഫോര്‍ഡ് ഡിക്‌ഷണറിയിലും ഉണ്ടാകും. പുതിയ വാക്ക് ഡിക്‌ഷണറിയില്‍ ചേര്‍ക്കണമെങ്കില്‍ കുറ‍ഞ്ഞത് 10 കൊല്ലം ഉപയോഗിച്ചിരിക്കണം എന്നാണ് നിയമം. ഈ നിയമത്തെ ഖണ്ഡിച്ചു കൊണ്ടാണ് ട്വീറ്റ് ഡിക്‌‌ഷണറിയില്‍ ഇടംപിടിച്ചത്.

നിലവില്‍ ഈ വാക്ക് ഡിക്‌ഷണറിയില്‍ ഉണ്ടെങ്കിലും ചെറു പക്ഷികളുടെ ചിലയ്ക്കലിനെയാണ് ഇത് സൂചിപ്പിച്ചു വന്നത്. നാമമായും ക്രിയായും ആയിട്ടാകും ഈ വാക്ക് ഇനി ഡിക്‌ഷണറിയില്‍ ഉണ്ടാവുകയെന്ന് ഓക്‌സ്ഫോര്‍ഡ് ഇംഗ്ളീഷ് ഡിക്‌ഷണറി ചീഫ് എഡിറ്റര്‍ ജോണ്‍ സിംപ്‌സണ്‍ പറഞ്ഞു.

ജൂണ്‍ മുതല്‍ ഈ വാക്കിന് ഔദ്യോഗികമായ മറ്റൊരു വിശദീകരണം കൂടി ഇനി മുതല്‍ ഡിക്‌ഷണറിയില്‍ ഉണ്ടാകും. അതേസമയം retweet എന്ന വാക്ക് 2011ല്‍ തന്നെ ഡിക്‌ഷണറിയില്‍ ഉള്‍ പ്പെടുത്തിയിരുന്നു. 140 കാരക്ടര്‍ അടങ്ങുന്നതാണ് ഓരോ ട്വീറ്റും. പ്രതിദിനം 34 കോടി ട്വീറ്റുകളാണ് പോസ്റ്റു ചെയ്യപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക