ഒബാമ ഇന്ത്യന്‍ വ്യവസായികളെ കാണും

ബുധന്‍, 27 ഒക്‌ടോബര്‍ 2010 (11:15 IST)
അടുത്ത മാ‍സം ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ബറാക് ഒബാമ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വ്യവസായ, വിദേശ നിക്ഷേപ സാധ്യതകളെ കുറിച്ച് പെപ്സി ചെയര്‍പേര്‍സണ്‍ ഇന്ദ്ര നൂയിയുമായി ചര്‍ച്ച നടത്തും.

വ്യാപാര, വ്യവസായ, വാണിജ്യ ബന്ധങ്ങളാകും പ്രസിഡന്റിന്‍െ സന്ദര്‍ശനവേളയില്‍ ചര്‍ച്ചാ വിഷയങ്ങളാവുക. ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും ഏതെല്ലാം സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം എന്നതിനെക്കുറിച്ച് അടുത്തയാഴ്ച്ചയോടെ അന്തിമരൂപമാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഹണിവെല്‍ ഇന്റര്‍നാഷണല്‍ കമ്പനി മേധാവി ഡേവിഡ് കോറ്റ്, ബോയിംഗ് കമ്പനി വക്താവ് ജിം മക്നെര്‍നി, ജനറല്‍ ഇലക്ട്രിക് കമ്പനി മേധാവി ജെഫ്രി ഇമ്മെലെറ്റ് എന്നിവരുമായി ചര്‍ച്ച നടത്തിയേക്കും.

നവംബര്‍ ആറിന് മുംബൈയില്‍ നടക്കുന്ന ബിസിനസ് ഉന്നതതല സമ്മേളനത്തില്‍ ഒബാമയും യു എസ് കൊമേഴ്സ് സെക്രട്ടറിയും പങ്കെടുത്ത് സംസാരിക്കും. ഏഷ്യയില്‍ ഏറ്റവും മികച്ച മൂന്നാമത്തെ സാമ്പത്തിക രാജ്യമായ ഇന്ത്യയില്‍ നിന്ന് കയറ്റുമതി, ഇറക്കുമതി മേഖലയില്‍ അമേരിക്കയ്ക്ക് ഏറെ പ്രതീക്ഷകളുണ്ട്.

വെബ്ദുനിയ വായിക്കുക