ഐസിഐസിഐ പ്രു ഐ കെയറിന് പ്രോഡക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡ്

വ്യാഴം, 26 ഏപ്രില്‍ 2012 (13:30 IST)
PRO
PRO
ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 2012ലെ പ്രോഡക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഐസിഐസിഐ പ്രു ഐകെയര്‍ അര്‍ഹമായി. രാജ്യത്തുടനീളം നടത്തിയ സര്‍വ്വേയിലൂടെയാണ് ഐസിഐസിഐ പ്രു ഐകെയറിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

യാതൊരു വൈദ്യ പരിശോധനകള്‍ക്കും വിധേയരാകാതെ 10-15 മിനിറ്റുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാവുകയും ഉപഭോക്താവിന് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഐസിഐസിഐ പ്രു ഐ കെയറെന്ന് അധികൃതര്‍ പറഞ്ഞു.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ വെബ്സൈറ്റില്‍ ഐസിഐസിഐ പ്രു ഐ കെയറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക