എസ്ബിഐ ജീവനക്കാരില്‍ നിന്ന് 1,200 കോടി സ്വരൂപിക്കും

Webdunia
ശനി, 8 മാര്‍ച്ച് 2014 (10:08 IST)
PRO
എസ്ബിഐ ജീവനക്കാരില്‍ നിന്ന് 1,200 കോടി സ്വരൂപിക്കാന്‍ ഒരുങ്ങുന്നു. 800 കോടി മുതല്‍ 1,200 കോടി രൂപ വരെയാവും സ്വരൂപിക്കുക. എംപ്ലോയീസ് സ്റ്റോക് ഓപ്ഷന്‍ പദ്ധതി പ്രകാരമല്ല, എംപ്ലോയീസ് ഷെയര്‍ പര്‍ച്ചേസ് സ്‌കീം പ്രകാരമായിരിക്കും മൂലധന സമാഹരണം നടത്തുകയെന്ന് എസ്.ബി.ഐ. ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

എത്ര രൂപയ്ക്കാണ് ജീവനക്കാര്‍ക്ക് ഓഹരി നല്‍കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും വിപണി വിലയെക്കാള്‍ താഴ്ന്ന നിരക്കിലാവും ഓഹരി വില്‍ക്കുക. ഇക്കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 2.23 ലക്ഷം ജീവനക്കാരാണ് ബാങ്കിനുള്ളത്. ഓഹരി വില്‍പ്പനയ്ക്ക് അനുമതി തേടി ബാങ്ക് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.