എയര്‍ ഇന്ത്യ: ചര്‍ച്ച പരാജയം

ഞായര്‍, 8 ജൂലൈ 2012 (12:17 IST)
PRO
PRO
എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് മാനേജ്മെന്റും ജീവനക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പിരിച്ചുവിട്ട 101 പൈലറ്റുമാരെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ കമ്പനി ഇടഞ്ഞു നില്‍ക്കുന്നതാണ് ചര്‍ച്ച അലസിപ്പിരിയാന്‍ കാരണമായത്.

58 ദിവസം നീണ്ട സമരം അവസാനിപ്പിച്ച ശേഷമുള്ള ആദ്യ റൌണ്ട് ചര്‍ച്ചയാണ് നടന്നത്. സമരം അവസാനിപ്പിച്ച് പൈലറ്റുമാര്‍ ചര്‍ച്ചയ്ക്കു തയാറായപ്പോള്‍ കമ്പനി നല്ല രീതിയില്‍ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് ആരോപിച്ചു.

101 പൈലറ്റുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് കമ്പനി നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക