പെട്രോളിന്‍റേയും ഡീസലിന്‍റേയും വിലവര്‍ധിപ്പിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ട്. പരീഖ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷം ഫെബ്രുവരിയില്‍ മാത്രമേ സര്‍ക്കാര്‍ വിലവര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുസ്ഥിരമായ എണ്ണ വില നിര്‍ണയ നയം കമ്മിറ്റി സര്‍ക്കാരിന് മുമ്പാകെ വയ്ക്കുമെന്നാണ് സൂചന. ഈ മാസം 31ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ എണ്ണ വില ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്ന് പെട്രോളിയം സെക്രട്ടറി ആര്‍ എസ് പാണ്ഡെ പറഞ്ഞു. അടുത്ത പതിന്നാല് ദിവസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്ല്കുമെന്നാന് പ്രതീക്ഷയെന്ന് അദ്ദേഹം അറിയിച്ചു. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളറിന് മുകളിന് മുകളിലെത്തിയതിനെ തുടര്‍ന്ന് എണ്ണ വില ഉയര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നഷ്ടം സഹിച്ചാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ വിപണനം നടത്തുന്നത്. പെട്രോള്‍ ലിറ്ററിന് 5.40 രൂപയും ഡീസല്‍ ലിറ്ററിന് 3.65 രൂപയും നഷ്ടത്തിലാണ് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ വിപണനം നടത്തുന്നത്. മണ്ണെണ്ണ ലിറ്ററിന് 17.23 രൂപയാണ് നഷ്ടം നേരിടുന്നത്. പാചക വാതകം സിലിണ്ടറിന് 299 രൂപയാണ് കമ്പനികളുടെ നഷ്ടം.
ജനുവരി 16ലെ കണക്ക് പ്രകാരം 2009-10 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് എണ്ണക്കമ്പനികള്‍ക്കും കൂടി 47400 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മൂന്ന് കമ്പനികള്‍ക്കും കൂടി ധനകാര്യ മന്ത്രാലയം വാഗ്ദ്ധാനം ചെയ്ത 12000 കോടി രൂപ വളരെ കുറവാണെന്ന് മരു മന്ത്രാലയ വക്താവ് പറഞ്ഞു. എണ്ണക്കമ്പനികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് 2009 ജൂലൈ മുതല്‍ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.