ആഗോള കമ്പ്യൂട്ടര്‍ വിപണിയില്‍ ആപ്പിള്‍ ഒന്നാം സ്ഥാനത്ത്. നാലാം പാദത്തില്‍ ഹ്യൂലറ്റ് പക്കാഡിനെ (എച്ച്‌പി) പിന്നിലാക്കിയാണ് ആപ്പിള്‍ മുന്നേറിയത്.
ഐപാഡുകളുടെ മികച്ച വില്‍പ്പനയാണ് ആപ്പിളിന് ഗുണകരമായതെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ കനാലിസ് പറയുന്നു.
ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള മൊത്തം കമ്പ്യൂട്ടര്‍ വിപണിയില്‍ 16 വര്‍ധനയുണ്ടായി. ടാബ്‌ലെറ്റുകളെ കൂടാതെ വിപണി കൈവരിച്ച വളര്‍ച്ച 0.4 ശതമാനം മാത്രമാണെന്നും കനാലിസ് പറയുന്നു.