ഇമ്രാന്‍ പ്രതിഫലം പത്ത് കോടിയായി ഉയര്‍ത്തി

ഞായര്‍, 15 ഏപ്രില്‍ 2012 (18:20 IST)
PRO
PRO
ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി പ്രതിഫലം വര്‍ധിപ്പിച്ചു. ഇമ്രാനെ നായകനായി കിട്ടണമെങ്കില്‍ ഇനി നിര്‍മ്മാതാക്കള്‍ നല്‍കേണ്ടിവരിക പത്ത് കോടി രൂപയാണ്.

വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ മുംബൈ, ദി ഡേര്‍ട്ടി പിക്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് ഇമ്രാന്‍ പ്രതിഫലം വര്‍ധിപ്പിച്ചത്. ജന്നത്ത്-2, ഷാങ്ഹായി എന്നിവയാണ് ഇമ്രാന്റെ പുതിയ ചിത്രങ്ങള്‍.

യുവതാരങ്ങളായ രണ്‍ബീര്‍ കപൂര്‍, ഷാഹിദ്‌ കപൂര്‍ എന്നിവര്‍ 10 കോടി വീതമാണ് പ്രതിഫലമായി വാങ്ങിക്കുന്നത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ ഷാരൂഖ്‌ ഖാന്‍ അമീര്‍ ഖാന്‍ എന്നിവര്‍ 28 കോടിക്കടുത്താണ് പ്രതിഫലമായി വാങ്ങുന്നത്. കൂടാതെ ചിത്രങ്ങളില്‍നിന്നുള്ള ഷെയറും ഇവര്‍ സ്വന്തമാക്കും. ഹൃത്വിക്‌ റോഷന്‍, അജയ്‌ ദേവ്‌ഗണ്‍ എന്നിവര്‍ 20 കോടി വീതവും വാങ്ങിക്കുന്നുണ്ട്‌.

വെബ്ദുനിയ വായിക്കുക