രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 13.6 ശതമാനം വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദത്തില്‍(2011 ജനുവരി-മാര്‍ച്ച്) കമ്പനി 1,818 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 1,600 കോടിയായിരുന്നു.
കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ വരുമാനത്തില്‍ 22 ശതമാനം വര്‍ധനയുണ്ടായി. 5,944 കോടി രൂപയില്‍ നിന്ന് 7,250 കോടി രൂപയായിട്ടാണ് വരുമാനം വര്‍ധിച്ചത്.
അതേസമയം 2010-11 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 6,219 കോടി രൂപയില്‍ നിന്ന് 6,823 കോടിയായി ഉയര്‍ന്നു. ഈ കാലയലവില്‍ വരുമാനം 22,742 കോടിയില്‍ നിന്ന് 27,501 കോടിയായിട്ടും വര്‍ധിച്ചു.
ലാഭത്തില്‍ 13.6 ശതമാനം വര്‍ധനവുണ്ടെങ്കിലും വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഇത് ഉയര്‍ന്നില്ല. ഇതേതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് 3,050 രൂപയായി.