ഇന്ത്യയില്‍ വൈദ്യുതിയില്ല, പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യാന്‍ പഠനം!
വെള്ളി, 3 ഓഗസ്റ്റ് 2012 (17:01 IST)
PRO
ഇന്ത്യയുടെ മുക്കാല്‍ഭാഗവും ഇരുട്ടിലായത് രണ്ടുദിവസം മുമ്പാണ്. കടുത്ത വൈദ്യുതിപ്രതിസന്ധി പരിഹരിച്ചുവരുന്നതേയുള്ളൂ. രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കൌതുകകരമായ മറ്റൊരു വാര്‍ത്ത എത്തുന്നു. പാകിസ്ഥാനിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയിരിക്കുന്നു.
പാകിസ്ഥാനിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യയില്‍ നിന്നും 500 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. ഇസ്ലാമാബാദില്‍ ചേര്‍ന്ന ഇരുരാജ്യങ്ങളിലെയും വിദഗ്ധരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് സാധ്യതാപഠനം നടത്താന്‍ ധാരണയായി. ഇന്ത്യ - പാക് അതിര്‍ത്തി മേഖലകളില്‍ പഠനം നടത്തും.
ഹൈവോള്‍ട്ടേജ് ഡയറക്ട് ലിങ്ക് നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച ചെയ്തതായാണ് സൂചന.