'ആഗോള ബിസിനസില്‍ കൈക്കൂലി ഇല്ലാതെ ഒന്നും നടക്കില്ല'
വെള്ളി, 15 ഫെബ്രുവരി 2013 (09:54 IST)
PRO
ആഗോള ബിസിനസുകള്‍ക്കും ഇടപാടുകള്‍ക്കും മറ്റും കോഴ അനിവാര്യമാണെന്ന് ഇറ്റലി മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി. ഇറ്റാലിയന്‍ കമ്പനിയും ഇന്ത്യയുമായുള്ള ഹെലികോപ്‌ടര്‍ ഇടപാട് കോഴ വിവാദത്തിലായ സാഹചര്യത്തിലാണ് ബെര്‍ലുസ്‌കോണിയുടെ ഈ അഭിപ്രായപ്രകടനം.
കോപ്‌ടര്‍ ഇടപാടില്‍ കോഴ കൊടുത്തുവെന്നുള്ളത് പറയാതെ പറഞ്ഞ് സ്‌ഥിരീകരണം നല്‍കുന്നത് കൂടിയായി ഇതിനെ വിലയിരുത്തുന്നു. ഇറ്റാലിയന്‍ കമ്പനികളുടെ വിദേശ കരാറുകളെപ്പറ്റിയുള്ള ഇത്തരം അന്വേഷണങ്ങളെ സാമ്പത്തിക ആത്മഹത്യ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വിദേശ കരാറുകളില്‍ ധാര്‍മികത അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഇറ്റാലിയന്‍ വ്യവസായങ്ങള്‍ക്ക് ആഗോളതലത്തില്‍ പരാജയമാകും ഉണ്ടാകുകയെന്നും ബെര്‍ലുസ്‌കോണി ചൂണ്ടിക്കാട്ടി.