അവസാന ടൈപ്പ്‌റൈറ്റര്‍ ഫാക്ടറിയും അടച്ചു!

ബുധന്‍, 27 ഏപ്രില്‍ 2011 (10:42 IST)
PRO
ലോകത്തിലെ അവസാന ടൈപ്പ്‌റെറ്റര്‍ ഫാക്ടറിയും അടച്ചു! മുംബൈയിലെ ഗോദ്‌റജ് ആന്‍ഡ് ബോയസ് ആയിരുന്നു ലോകത്ത് പ്രവര്‍ത്തനം തുടര്‍ന്നിരുന്ന ഏക ടൈപ്പ്‌റെറ്റര്‍ ഫാക്ടറി. 1950 കളില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ കമ്പനിയും മുംബൈയിലെ ഉല്പാദന കേന്ദ്രം അടച്ചുപൂട്ടി.

അവസാനമായി 200 ടൈപ്പ്‌റെറ്ററുകളായിരുന്നു കമ്പനി നിര്‍മ്മിച്ചത്. ഇതില്‍ കൂടുതലും അറബിക് ഭാഷയിലുള്ള ടൈപ്പ്‌റൈറ്റിംഗിനു വേണ്ടിയുള്ളവയായിരുന്നു. 2000 ല്‍ കമ്പ്യൂട്ടറുകളുടെ കടന്നു വരവോടെയാണ് ടൈപ്പ്‌റെറ്ററുകളുടെ പ്രചാരം കുറഞ്ഞതും ലോകമെമ്പാടുമുള്ള ടൈപ്പ്‌റെറ്റര്‍ കമ്പനികള്‍ അടച്ചു പൂട്ടിയതും.

ലോകത്തിലെ മറ്റു ടൈപ്പ്‌റെറ്റര്‍ കമ്പനികളെല്ലാം തന്നെ രണ്ടായിരാമാണ്ടോടുകൂടി പ്രവര്‍ത്തനം അവസാനിപ്പിച്ചു എങ്കിലും മുംബൈയിലെ കമ്പനി ഉല്‍പാദനം നിര്‍ത്തിയിരുന്നില്ല. വര്‍ഷം 10,000 - 12,000 ടൈപ്പ്‌റെറ്ററുകള്‍ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. കൂടുതല്‍ ഓര്‍ഡറുകളും ലഭിച്ചിരുന്നത് സൈന്യം, പ്രതിരോധ ഏജന്‍സികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു.

വെബ്ദുനിയ വായിക്കുക