രാജ്യത്തെ ആതുരസേവന രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നായ അപ്പോളോ ഹോസ്പിറ്റല്‍സ് മൌറീഷ്യസില്‍ പുതിയൊരു കേന്ദ്രം തുടങ്ങുന്നു. സംയുക്ത സംരംഭമായാണ് മൌറീഷ്യസില്‍ പുതിയ ആശുപത്രി സ്ഥാപിക്കുക.
അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ പ്രതാപ് സി.റെഡ്ഡി അറിയിച്ചതാണിത്. പത്രസമ്മേളനത്തില്‍ റെഡ്ഡിക്കൊപ്പം സംയുക്ത സംരംഭമായ അപ്പോളോ ബ്രാംവെല്‍ ഹോസ്പിറ്റലിന്‍റെ സഹ ഉടമകളായ ബ്രിട്ടീഷ് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പനിയുടെ ചെയര്‍മാന്‍ ദാവൂദ് റാവത്തും പങ്കെടുത്തു.
200 കിടക്കകളുള്ള ഈ സ്ഥാപനത്തിലെ 26 ശതമാനം ഓഹരികള്‍ അപ്പോളോയുടെ സ്വന്തമായിരിക്കും. ശുശ്രൂഷാ രംഗത്തെന്നപോലെ മെഡിക്കല്‍ ടൂറിസവും പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭം 2009 ജനുവരിയോടെ പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
200 കിടക്കകളുള്ള ലോകോത്തര നിലവാരമുള്ള ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ തുടക്കത്തില്‍ തന്നെ 200 ഡോക്‍ടര്‍മാരും ഉണ്ടാവും.