അടിസ്ഥാന വ്യവസായ വളര്‍ച്ച നിരക്ക് ഉയര്‍ന്നു

രാജ്യത്തെ ആറ് അടിസ്ഥാന വ്യവസായ മേഖലകളുടെ വളര്‍ച്ച ഉയര്‍ന്നു. 6.5 ശതമാനമാണ് ജൂണിലെ വളര്‍ച്ച നിരക്ക്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് വളര്‍ച്ച 5.1 ശതമാനമായിരുന്നു.

ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി, വൈദ്യുതി, സിമന്‍റ്, സ്റ്റീല്‍ എന്നിവയാണ് ആറ് അടിസ്ഥാന വ്യവസായ മേഖലകള്‍. മെയ് മാസത്തില്‍ 2.8 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്. സിമന്‍റ്, കല്‍ക്കരി, ക്രൂഡ് ഓയില്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ ഗണ്യമായ ഉയര്‍ച്ചയാണ് ജൂണ്‍ മാസത്തിലുണ്ടായത്.

ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ അടിസ്ഥാന വ്യവസായ വളര്‍ച്ച നിരക്ക് 4.8 ശതമായിരുന്നു. മുന്‍ വര്‍ഷം ഈ സമയത്ത് ഇത് 3.5 ശതമാനമായിരുന്നു.

ജൂണില്‍ സിമന്‍റ് ഉല്‍പാദനം 12.8 ശതമാനം ഉയര്‍ന്നു. 2008 ജൂണില്‍ 6.6 ശതമാനത്തിന്‍റെ വളര്‍ച്ചയാണുണ്ടായിരുന്നത്. കല്‍ക്കരി ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ നിരക്കായ 6.1 ശതമാനത്തില്‍ നിന്ന് 14.7 ശതമാനമായി ഉയര്‍ന്നു. വൈദ്യുതി ഉല്‍പാദനം ഏഴ് ശതമാനം ഉയര്‍ന്നു. ക്രൂഡ് ഓയില്‍ ഉല്പാദനം 4.7 ശതമാനത്തിന്‍റെ ഉയര്‍ച്ച രേഖപ്പെടുത്തി.

അതേസമയം പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉല്‍പാദനം 3.7 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 5.6 ശതമാനത്തിന്‍റെ ഉയര്‍ച്ചയുണ്ടായ സ്ഥാനത്താണിത്. 2009 ജൂണില്‍ 10.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്റ്റീല്‍ ഉല്‍പാദനം ഈ വര്‍ഷം പ്രസ്തുതമാസത്തില്‍ 5.3 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക