ഓഹരി വിപണി കൂപ്പുകുത്തി

ചൊവ്വ, 12 മെയ് 2015 (16:55 IST)
ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വ്യാവസായിക ഉത്പാദക സൂചികയും പണപ്പെരുപ്പ നിരക്കും പുറത്തുവരാനിരിക്കേയാണ് സൂചിക വീണ്ടും മൂക്കുകുത്തിയത്.   ഉച്ചയോടെ സെന്‍സെക്‌സ് 580 പോയിന്റ് നഷ്ടത്തില്‍ 26,927.82ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ്. നിഫ്റ്റി 187 പോയിന്റ് താഴ്ന്ന് 8,137ലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. രൂപ 41 പൈസ നഷ്ടത്തില്‍ 64.26 എന്ന നിരക്കില്‍ എത്തി.

വേദാന്ത, ടാറ്റ സ്റ്റീല്‍, ഭെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ് ടി, എന്‍.ടി.പി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി, ബജാജ് ഓട്ടോ, ഇന്‍ഫോസീസ് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിടുന്നത്.

വെബ്ദുനിയ വായിക്കുക