ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ് നേട്ടം
റെക്കോര്‍ഡ് നേട്ടത്തില്‍ വീണ്ടും ഓഹരി സൂചികള്‍ . സെന്‍സെക്സ് 30 പോയിന്റ് ഉയര്‍ന്ന് 26420.67ലെത്തിലും നിഫ്റ്റി 23 പോയിന്റ് ഉയര്‍ന്ന് 7897.50ലും എത്തി.വിദേശനിക്ഷേപം വന്‍ തോതില്‍ വര്‍ധിച്ചതും രാജ്യാന്തര എണ്ണവില കുറഞ്ഞതും ആഗോള വിപണിയിലെ ഉണര്‍വുമാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണമായത്.
വാഹനക്കമ്പനികളായ മഹീന്ദ്ര, ടാറ്റ, ബജാജ് ഓട്ടോ, മാരുതി സുസുകി എന്നിവയുടെ ഓഹരികള്‍ നിക്ഷേപക പ്രീതി നേടി. വ്യാപാരവേളയില്‍ സെന്‍സെക്സ് 26530.84 വരെയും നിഫ്റ്റി 7918.55 വരെയും ഉയര്‍ന്നു.