ഓഹരി വിപണി ഇടിഞ്ഞു

വെള്ളി, 10 ഒക്‌ടോബര്‍ 2014 (10:36 IST)
ഒരു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി വിപണികളില്‍ വീണ്ടും കനത്ത നഷ്ടം. സെന്‍സെക്‌സ് സൂചിക 277 പോയന്റ് ഇടിഞ്ഞ് 26352ലെത്തി. നിഫ്റ്റി സൂചികയില്‍ 89 പോയന്റും നഷ്ടമുണ്ടായി. 7871ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

213 ഓഹരികള്‍ നേട്ടത്തിലം 571 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഭേല്‍, സെസ സ്‌റ്റെര്‍ലൈറ്റ്, ഡിഎല്‍എഫ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലാണ്. ഇന്‍ഫോസിസ്, ബിപിസിഎല്‍, ഡോ. റെഡ്ഡീസ് തുടങ്ങിയ നേട്ടത്തിലുമാണ്. രാവിലെ രൂപയുടെ മൂല്യത്തില്‍ 10 പൈസയുടെ ഇടിവുണ്ടായി. ഡോളറിനെതിരെ 61.15 ആണ് രൂപയുടെ മൂല്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക