ഓഹരിവിപണി നഷ്‌ടത്തില്‍; സെന്‍സെക്സ് കൂപ്പുകുത്തി

ബുധന്‍, 20 ജനുവരി 2016 (10:02 IST)
ഓഹരിവിപണി നഷ്‌ടത്തില്‍. സെന്‍സെക്സ് 420 പോയിന്റ് നഷ്‌ടത്തില്‍ 24, 059ലും നിഫ്‌റ്റി 134 പോയിന്റ് നഷ്‌ടത്തില്‍ 7300ലുമെത്തി.
 
127 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 870 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്. ഭേല്‍, എം ആന്‍ഡ് എം, എല്‍ ആന്‍ഡ് ടി, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
 
അതേസമയം, സണ്‍ഫാര്‍മ നേട്ടത്തിലാണ്. രൂപയുടെ മൂല്യത്തിലും നേരീയ നഷ്‌ടമുണ്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക