ഓഹരി വിപണിയില്‍ ചാഞ്ചാട്ടം
തിങ്കളാഴ്ചയിലെന്ന പോലെ ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും സമ്മിശ്രപ്രതികരണം. വ്യാപാരം ആരംഭിച്ചയുടനെ 48 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 27633 പോയന്റിലെത്തി. നിഫ്റ്റി സൂചിക 23 പോയന്റ് ഉയര്‍ന്ന് 8346ലുമെത്തി.
465 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 133 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ഭേല്‍, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്. അതേസമയം, എംആന്റ്എം, ഗെയില്‍, ഒഎന്‍ജിസി, സിപ്ല, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലാണ്.