ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

വ്യാഴം, 18 ജൂണ്‍ 2015 (10:01 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 117 പോയന്റ് ഉയര്‍ന്ന് 26949ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 8116ലുമെത്തി.

452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 130 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഭേല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഗെയില്‍, ടാറ്റ പവര്‍, ഹീറോ മോട്ടോര്‍ കോര്‍പ്, യെസ് ബാങ്ക്, പവര്‍ ഗ്രിഡ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

വെബ്ദുനിയ വായിക്കുക