ഓഹരി വിപണിയില്‍ മികച്ച നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 161 പോയന്റ് ഉയര്‍ന്ന് 28233ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 8564ലുമെത്തി. 801 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 132 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, വേദാന്ത തുടങ്ങിയവ നേട്ടത്തിലാണ്. ഗെയില്‍, ഐടിസി, ടാറ്റ കെമിക്കല്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ നഷ്ടത്തിലുമാണ്.