ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 40.51 പോയിന്റ് ഉയര്‍ന്ന് 25863.50ല്‍ എത്തി. നിഫ്റ്റി 22.55 പോയിന്റ് നേട്ടമുണ്ടാക്കി 7886.50ല്‍ എത്തി.
1435 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1241 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഇന്‍ഫോസിസ്, ഗെയില്‍, ഐടിസി, ബജാജ് ഓട്ടോ, എച്ച് സി എല്‍ ടെക്, ടാറ്റ പവര്‍, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഒ എന്‍ ജി സി, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, എന്‍ എം ഡി സി, യെസ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.