ഓഹരി വിപണിയില്‍ ഇടിവ്

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (17:14 IST)
ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് സൂചിക 431 പോയന്റ് താഴ്ന്ന് 26775.69ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 128 പോയന്റ് നഷ്ടത്തില്‍ 8017.75ലുമെത്തി.

886 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2131 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. റിയാല്‍റ്റി, ബാങ്ക്, ലോഹം, മൂലധന സാമഗ്രി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളെ വില്‍പന സമ്മര്‍ദം കാര്യമായി ബാധിച്ചു. സിപ്ല, ടാറ്റ മോട്ടോഴ്‌സ് എന്നിവ നാല് ശതമാനവും ടാറ്റ സ്റ്റീല്‍, ഭേല്‍, റിലയന്‍സ് എന്നിവ മൂന്ന് ശതമാനവും താഴ്ന്നു.
സിറിയയില്‍ അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം തുടങ്ങിയതുമൂലം യൂറോപ്യന്‍ വിപണിയിലുണ്ടാക്കിയ തകര്‍ച്ചയും ആഭ്യന്തര വിപണിയെ ദുര്‍ബലമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക