ഇന്നലെത്തെ നേരിയ നഷ്ട്ത്തെ മറികടന്ന് ഓഹരി വിപണികളില്‍ ഇന്ന് നേട്ടത്തോടെ തുടക്കമായി. നഷ്ടത്തിന് ശേഷമാണ് വിപണി വീണ്ടും ഉണര്‍ന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെത്തന്നെ സെന്‍സെക്സ് 54 പോയിന്റെ ഉയര്‍ന്ന് 27,138ലെത്തി.
നിഫ്റ്റി 16 പോയന്‍റ് ഉയര്‍ന്ന് നിഫ്റ്റി 8112ലെത്തി. ഐ.ടി, ബാങ്കിങ് തുടങ്ങിയ ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 427 ഓഹരികള്‍ നേട്ടത്തിലും 163 ഓഹരികള്‍ നഷ്ടത്തിലുമാണ്.