രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഗ്രീസിലെ അനിശ്ചിതാവസ്ഥ രാജ്യത്തെ ഓഹരി വിപണികളെ ബാധിച്ചതാണ് പുതിയ സാഹചര്യം സംജാതമാകാന്‍ കാരണമായത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍കെസ് സൂചിക 518 പോയന്റ് ഇടിഞ്ഞ് 27293 പോയന്റ് താഴ്ന്ന് 27293ലെത്തി. നിഫ്റ്റി 153 പോയന്റ് ഇടിഞ്ഞ് 8227ലുമെത്തി. 862 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 136 ഓഹരികള്‍ നേട്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് നഷ്ടത്തില്‍.