ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 40 പോയന്റ് നേട്ടത്തില്‍ 28460ലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 8614ലുമെത്തി. 937 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 755 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഫോസിസ് എട്ട് ശതമാനം നേട്ടമുണ്ടാക്കി. അതേസമയം, സണ്‍ ഫാര്‍മ 11 ശതമാനം താഴുകയും ചെയ്തു.
ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഐഡിയ, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, ലുപിന്‍, ടാറ്റ പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.