ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തി
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണി നഷ്ടത്തോടെ തുടങ്ങിയെങ്കിലും നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്‌സ് സൂചിക 142 പോയന്റ് ഉയര്‍ന്ന് 26567ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 8018ലുമാണ് വ്യാപാരം നടക്കുന്നത്.
397 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 316 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലയനത്തിന് അംഗീകാരം നല്‍കിയതോടെ വേദാന്തയുടേയും കെയിന്‍ ഇന്ത്യയുടെയും ഓഹരി വില രണ്ട് ശതമാനം ഉയര്‍ന്നു. ടാറ്റ പവര്‍, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, എച്ച്പിസിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ നേട്ടത്തിലും ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, സിപ്ല, ടിസിഎസ്, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.