ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി
രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 73 പോയന്റ് നേട്ടത്തോടെ 27749ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തില്‍ 8394ലുമാണ് വ്യാപാരം നടക്കുന്നത്.
521 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 144 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ 1.5 ശതമാനം ഉയര്‍ന്നു. ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവയും നേട്ടത്തിലാണ്. വിപ്രോ, ഹിന്‍ഡാല്‍കോ, ഗെയില്‍, ഭാരതി എയര്‍ടെല്‍, സെസ സ്‌റ്റെര്‍ലൈറ്റ് തുടങ്ങിയവയാണ് നഷ്ടത്തില്‍.