സെൻസെക്‌സിൽ 620 പോയന്റ് നേട്ടം, നിഫ്‌റ്റി വീണ്ടും 17,150ന് മുകളിൽ

ബുധന്‍, 1 ഡിസം‌ബര്‍ 2021 (16:52 IST)
ഡിസംബറിലെ ആദ്യദിനത്തിൽ ഓഹരിസൂചികകളിൽ മുന്നേറ്റം. ഐടി, ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,150ന് മുകളിലെത്തി.
 
നടപ്പ് സാമ്പത്തികവർഷം രണ്ടാം പാദത്തിലെ ആഭ്യന്തരമൊത്ത ഉത്‌പാദനം 8.4 ശതമാനമായി വർധിച്ചതാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തിയത്. ജിഎസ്‌ടി വരുമാനത്തിലെ വർധനവും വിപണിയെ കുതിപ്പിന് സഹായിച്ചു.
 
619.92 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 57,684.79ലാണ് സൂചിക ക്ലോസ്‌ചെയ്തത്. നിഫ്റ്റി 183.70 പോയന്റ് ഉയർന്ന് 17,166.90ലുമെത്തി.ഫാർമ ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു.ബിഎസ്ഇ മിഡ് ക്യാപ് ഒരുശതമാനവും സ്‌മോൾക്യാപ് 0.27ശതമാവും നേട്ടത്തിലാണ് ക്ലോസ്‌ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍