ആഭ്യന്തര ഓഹരി വിപണിയില്‍ ഇടിവ്. വ്യവസായിക വളര്‍ച്ചയിലെ ഇടിവും പണപ്പെരുപ്പനിരക്കും വിപണിയെ പ്രതികൂലമായി ബാധിച്ചു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയ ഉടനെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 189 പോയന്റ് കുറഞ്ഞ് 26,871 എന്ന നിലയിലെത്തി.
ദേശീയ സൂചിക നിഫ്ടി 58 പോയന്റ് നഷ്ടത്തോടെ 8,046 എന്ന നിലയിലെത്തി. മുന്‍നിര ഓഹരികളെല്ലാം നഷ്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, എസ് ഐ ബി, യെസ് ബാങ്ക്, ജെ പി അസോ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.