കൊവിഡ് വ്യാപനം മൂലം ഓഹരി സൂചികകൾ കനത്ത നഷ്ടം നേരിട്ടതോടെ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപവരവ് കുറഞ്ഞതായി കണക്കുകൾ.ഏപ്രിലിൽ ആകെ 6,108 കോടി രൂപ മാത്രമാണ് ഫണ്ടുകളിലെത്തിയത്. ഇത് കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താഴ്‌ന്ന തുകയാണ്.
ഡെറ്റ് ഫണ്ടുകള്‍ ഉള്‍പ്പടെയുള്ളവയിലെത്തിയ മൊത്തം നിക്ഷേപം 45,999 കോടി രൂപയാണെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി)യുടെ കണക്കുകൾ പറയുന്നു. മാർച്ചിൽ 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ ഫണ്ടുകളില്‍നിന്ന് പിന്‍വലിച്ചത്. 11,485 കോടി രൂപയുടെ നിക്ഷേപവും മാർച്ച് മാസത്തിലുണ്ടായി.എന്നാൽ ഏപ്രിലിൽ ഇത് 6,108 കോടിയായി താഴ്‌ന്നു.