തിങ്കളാഴ്ച ഓഹരിവിപണിയില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരത്തില്‍ സെന്‍സെക്‌സ് ആയിരത്തിലേറെ പോയന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാങ്ക്, ഐടി ഓഹരികളിലാണ് വലിയ തിരിച്ചടിയുണ്ടായത്. യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിയില്‍ തിരിച്ചടിയായത്.
അതേസമയം ഫെഡ് റിസര്‍വ് വായ്പ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന വിലയിരുത്തലും വിപണിയെ ബാധിച്ചു. സെന്‍സെക്‌സ് 1474 പോയന്റ് നഷ്ടത്തില്‍ 78,249ലും നിഫ്റ്റി 477 പോയന്റ് താഴ്ന്ന് 24,000ത്തിന് താഴെയുമെത്തി. ഇതോടെ ഒരു ദിവസം കൊണ്ട് 6.8 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.