ബജറ്റ് പ്രഖ്യാപനത്തിൻ്റെ ആവേശത്തിൽ കുതിച്ചുയർന്ന് ഓഹരിവിപണി. സെൻസെക്സ് 450 പോയിൻ്റിലേറെ ചാടിക്കടന്ന് 60,000ന് മുകളിലാണ് ഇന്ന് ഓപ്പൺ ചെയ്തത്. നിഫ്റ്റി 150 പോയിൻ്റ് ഉയർന്ന് 17,800ലാണ് വ്യാപാരം നടക്കുന്നത്. ഓയിൽ-ഗ്യാസ് ഒഴികെയുള്ള മേഖലകളെല്ലാം തന്നെ നേട്ടം കൊയ്യുമ്പോഴും അദാനി ഓഹരികളെല്ലാം ഇന്നും നഷ്ടത്തിലാണ്.