ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ ചൊവ്വാഴ്ച രാവിലെ സാമാന്യം ഭേദപ്പെട്ട ഉയര്‍ച്ച ഉണ്ടായിരുന്നെങ്കിലും വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്‍സ് 16 പോയിന്‍റ് നഷ്ടത്തിലായി.
സെന്‍സെക്‍സ് രാവിലെ 62 പോയിന്‍റ് ഉയര്‍ച്ചയിലായിരുന്നെങ്കിലും വൈകിട്ട് ക്ലോസിംഗ് സമയത്ത് 16.30 പോയിന്‍റ് നഷ്ടത്തില്‍ 15,000.91 എന്ന നിലയിലായി.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 3.45 പോയിന്‍റ് നഷ്ടപ്പെട്ട് 4,370.20 എന്ന നിലയില്‍ ക്ലോസ് ചെയ്തു. ഇടവേള സമയത്ത് നിഫ്റ്റി 4,394.30 വരെ ഉയര്‍ന്നെങ്കിലും 4,354.35 വരെ താഴുകയും ചെയ്തിരുന്നു.
സെന്‍സെക്‍സാവട്ടെ ഇടവേള സമയത്ത് 15,069.64 വരെ ഉയര്‍ന്നെങ്കിലും പിന്നീട് 14,964.66 ലേക്ക് താഴുകയും ചെയ്തിരുന്നു.
ക്യാപിറ്റല്‍ ഗുഡ്സ്, എഫ്.എം.ജി.സി ഗുഡ്സ്, ഹെല്‍ത്ത് കെയര്‍, ഓട്ടോ ഓഹരികള്‍ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ നഷ്ടത്തിലായവ.
ക്യാപിറ്റല്‍ ഗുഡ്സ് സൂചിക 34.88 പോയിന്‍റ് നഷ്ടപ്പെട്ട് 12,780.51 ലേക്ക് താണപ്പോള്‍ ഓട്ടോ സൂചിക 14.34 പോയിന്‍റ് താണ് 4,811.59 ലേക്കു താണു.
എഫ്.എം.ജി.സി ഓഹരി സൂചിക 10.38 പോയിന്‍റ് താണ് 1,921.78 ല്‍ ക്ലോസ് ചെയ്തപ്പോള്‍ ഹെല്‍ത്ത് കെയര്‍ ഓഹരി സൂചിക 11.54 പോയിന്‍റ് നഷ്ടത്തില്‍ 3,629.60ലെത്തി. അതേ സമയം ഐ.റ്റി.സൂചികയാവട്ടെ 3.60 പോയിന്‍റ് നഷ്ടപ്പെട്ട് 4,761.44 ലായി കുറഞ്ഞു.