സെന്‍സെക്‍സില്‍ 329 പോയന്റ് നേട്ടം

Webdunia
വ്യാഴം, 29 നവം‌ബര്‍ 2012 (18:40 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 328.83 പോയന്റിന്റെ നേട്ടത്തോടെ 19170.91 എന്ന നിലയിലും നിഫ്റ്റി 97​.55 പോയന്റിന്റെ നേട്ടത്തോടെ 5825.00 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ്, മൂലധനസാമഗ്രി, റിയല്‍ എസ്‌റ്റേറ്റ്, വാഹനം, ലോഹം, എണ്ണ-വാതകം എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ബജാജ് ഓട്ടോ,​ ഐസിഐസിഐ ബാങ്ക്,​ ടാറ്റാ മോട്ടോഴ്സ്,​ സിപ്ല,​ സ്റ്റൈല്‍ലൈറ്റ്,​ എല്‍ആന്റ്ടി,​ എച്ച് ഡി എഫ് സി,​ എച്ച് എഫ് സി ബാങ്ക്,​ റിലയന്‍സ് ഇന്‍ഡസ്ട്രീസ്,​ ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.