സെന്‍സെക്സ് 338 പോയന്റ് നഷ്ടത്തില്‍

തിങ്കള്‍, 31 ജനുവരി 2011 (10:12 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 338 പോയന്റിന്റെ നഷ്ടത്തില്‍ 18,058 എന്ന നിലയിലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തില്‍ 5,424 എന്ന നിലയിലുമാണ് തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്.

മറ്റ് ഏഷ്യന്‍ വിപണിയിലെയും തളര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയെയും കാര്യമായി ബാധിച്ചത്. റിയല്‍, ഓട്ടോ, മെറ്റല്‍, ഐടി മേഖലകള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

മാരുതി സുസുക്കി, ഹീറോ ഹോണ്ട, ഡി‌എല്‍‌എഫ്, ടാറ്റ പവര്‍, ജയപ്രകാശ് അസോസിയേറ്റ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഒഎന്‍‌ജിസി മാത്രമാണ് നേട്ടത്തില്‍ വ്യാപാരം തുടരുന്നത്.

വെബ്ദുനിയ വായിക്കുക