വിപണിയില്‍ നേട്ടം

വ്യാഴം, 24 മാര്‍ച്ച് 2011 (17:28 IST)
ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 144.58 പോയന്റ് നേട്ടത്തോടെ 18350.74 എന്ന നിലയിലും നിഫ്റ്റി 42.15 പോയന്റ് നേട്ടത്തോടെ 5522.40 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.ഡി.എഫ്.സി, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി, സ്റ്റര്‍ലൈറ്റ് ഇന്‍ഡ്‌സ്ട്രീസ്, വിപ്രോ, ഐ ടി സി, ഭാരതി, എന്‍ ടി പി സി, സെയില്‍, ഇന്‍ഫോസിസ്, എസ് ബി ഐ എന്നീ ഓഹരികള്‍ നേട്ടം കൊയ്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കെയിന്‍, മാരുതി, ഡോ റെഡ്ഡീസ് ലാബ്‌സ്, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ, സെസാ ഗോവ, ടാറ്റാ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഫ്രാ സ്ട്രക്ക്ച്ചര്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക