വിപണിയില്‍ നഷ്ടം

വെള്ളി, 28 ജനുവരി 2011 (16:52 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 288.46 പോയന്റിന്റെ നഷ്ടത്തില്‍ 18,395.97 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 92.15 പോയന്റിന്റെ നഷ്ടത്തില്‍ 5512.15 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഓഹരികള്‍ക്കാണ് ഏറ്റവുമധികം തിരിച്ചടിയുണ്ടായത്. മൂലധന സാമഗ്രി, ഊര്‍ജം, ലോഹം എന്നീ മേഖലകള്‍ക്കും കാര്യമായ നഷ്ടമുണ്ടായി. സെന്‍സെക്സ് അധിഷ്ഠിത ഓഹരികള്‍ 22 എണ്ണവും നഷ്ടത്തിലാണ്.

ഡി എല്‍ എഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോഴ്‌സ്, ഭെല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒ എന്‍ ജി സി, റിലയന്‍സ് ഇന്‍ഫ്ര, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക