വിപണിയില്‍ തിരിച്ചടി

വ്യാഴം, 27 ജനുവരി 2011 (17:21 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചടി. സെന്‍സെക്‌സ് 285.02 പോയന്റിന്റെ നഷ്ടത്തില്‍ 18,684.43 എന്ന നിലയിലും നിഫ്റ്റി 83.10 പോയന്റ് നഷ്ടത്തില്‍ 5,604.30 എന്ന നിലയിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തിയതിനാല്‍ പലിശഭാരം കൂടുമെന്ന് ആശങ്കയാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നതും വിപണിക്ക് തിരിച്ചടിയായി.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ 28 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയല്‍ എസ്റ്റേറ്റ്, ലോഹം, ബാങ്കിംഗ് മേഖലകള്‍ക്കാണ് ഏറ്റവും നഷ്ടമുണ്ടായത്. ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

വെബ്ദുനിയ വായിക്കുക