ഓഹരി വിപണിയില്‍ 2012-ലെ ഏറ്റവും വലിയ കുതിപ്പ്!

തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2012 (11:33 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്സും നിഫ്റ്റിയും കഴിഞ്ഞ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്സ് 250 പോയന്റ് ഉയര്‍ന്ന് 18,715 പോയന്റിലാണ് വ്യാപാരം തുടരുന്നത്.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വാരം പ്രഖ്യാപിച്ച ഉദാരവത്കരണ നയങ്ങളാണ് ഓഹരി വിപണിയിലെ കുതിപ്പിന് കാരണം. ചില്ലറ വ്യാപാര രംഗത്തും വ്യോമയാന മേഖലയിലും വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനമാണ് ഇതിന് ആധാരം.

ജെ പി അസോസ്സിയേറ്റ്സ്, ഐ സി ഐ സി ഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, എസ് ബി ഐ, ഭെല്‍, ഡി എല്‍ എഫ്, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് ഉണര്‍വ് പ്രകടമാണ്.

വെബ്ദുനിയ വായിക്കുക