ഓഹരിവിപണിയില്‍ നഷ്‌ടം തുടരുന്നു

വ്യാഴം, 7 മെയ് 2015 (10:58 IST)
ഓഹരി വിപണിയില്‍ നഷ്‌ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 93 പോയന്റ് നഷ്‌ടത്തില്‍ 26624ലും നിഫ്റ്റി 40 പോയന്റ് നഷ്‌ടത്തില്‍ 8056ലുമാണ് വ്യാപാരം നടക്കുന്നത്. 
 
സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്. ടി സി എസ്, എന്‍ ടി പി സി, കോള്‍ ഇന്ത്യ, ഒ എന്‍ ജി സി, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്. 
 
രൂപയുടെ മൂല്യത്തിനും ഇടിവുണ്ടായി. ഡോളറിനെതിരെ 63.79 ആണ് രൂപയുടെ മൂല്യം.

വെബ്ദുനിയ വായിക്കുക