ഇന്ത്യന്‍ വിപണി മികച്ച നേട്ടത്തില്‍

ബുധന്‍, 18 ഡിസം‌ബര്‍ 2013 (17:19 IST)
PRO
റിസര്‍വ് ബാങ്ക് മധ്യപാദ വായ്പാനയത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നതോടെ ഇന്ത്യന്‍ വിപണി മികച്ച മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 247.72 പോയിന്റ് മുന്നേറി 20,859.86ലും ദേശീയ സൂചിക നിഫ്റ്റി 78.10 പോയിന്റ് നേട്ടത്തില്‍ 6,217.15ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക