സ്വര്‍ണ്ണം നിക്ഷേപ വസ്തുവായി മാറുന്നു

കോഴിക്കോട്:സ്വര്‍ണ്ണം മുതല്‍ മുടക്കി സൂക്ഷിക്കവുന്ന സ്വത്തായിരുന്നു ; പണ്ടേ.

മണ്ണിനടിയില്‍ നിന്നു കിട്ടുന്ന നിധികളില്‍ അധികവും ഭദ്രമായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണനാന്യങ്ങളുമാണെന്നു കാണാം.

സ്വര്‍ണ്ണത്തിന്‍റെ ഈ മൂല്യത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല. മാത്രമല്ല സ്വര്‍ണ്ണവില കൂടിക്കൂടി വരുന്നതുകൊണ്ട് നിക്ഷേപവസ്തുവായി സ്വര്‍ണ്ണം മാറിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും പകരം ഒരു ദീര്‍ഘകാല നിക്ഷേപമായിട്ടാണു സ്വര്‍ണത്തിന്‍റെ സ്ഥാനം.

ആഭരണം എന്നതിലുപരി ഒരു നിക്ഷേപവസ്തുവയി സ്വര്‍ണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും ബാങ്ക് ഉപഭോക്തക്കളൂടേ താല്‍പര്യം വര്‍ധിക്കുന്നു. പലിശ ഇനത്തില്‍ നിക്ഷേപകര്‍ക്ക് നല്ലതുക നല്‍കാന്‍ കഴിയാത്ത ബാങ്കുകള്‍ ഇപ്പോള്‍ സ്വര്‍ണ്ണ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ്.

ഓഹരിവിപണി, ബാങ്ക് നിക്ഷേപം എന്നിവകളെക്കാളൊക്കെ ചെറുകിട നിക്ഷേപകര്‍ക്കു തികച്ചും അഭികാമ്യമാണു സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് എന്നാണ്‍ പൊതുവെ വിലയിരുത്തല്‍ ഇപ്പോള്‍ വസ്തു ഇടപാടിനേക്കാല്‍ ലാഭകരമാണ് സ്വര്‍ണ്ണ നിക്ഷേപം . സ്വര്‍ണാഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവയെക്കാള്‍ സ്വര്‍ണ ബാറുകളും ബിസ്ക്കറ്റുകളുമാണു നല്ലത്.

ചെറുകിട നിക്ഷേപകര്‍ക്ക് ആധികാരികമായി സ്വര്‍ണം വാങ്ങുന്നതിനും ആവശ്യമുള്ളപ്പോള്‍ വില്‍ക്കുന്നതിനും ബാങ്കുകള്‍ വഴി സൗകര്യം ലഭ്യമാണ്. ഇടയ്ക്കിടെ വരുമാനം ലഭിക്കുന്നില്ലാത്തതിനാല്‍ ആദായനികുതിയുടെ പരിധിയില്‍ പെടുന്നില്ല. എന്നാല്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വര്‍ധന, ക്യാപ്പിറ്റല്‍ ഗെയിന്‍ നികുതിക്കു വിധേയമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകളില്‍നിന്നും ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളില്‍നിന്നും ചെറുകിട നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങാവുന്നതാണ്.


മുപ്പതു വര്‍ഷത്തിലേറെയായി ഇന്ത്യയിലെ മൊത്തവില സൂചികയുടെ വര്‍ധന കവച്ചുവച്ച് ക്രയവിക്രയ ശേഷി കാത്തുസൂക്ഷിച്ച പിന്‍ബലമുണ്ട് സ്വര്‍ണത്തിന്. സ്വര്‍ണത്തിന്‍റെ 2006 ഡിസംബര്‍ ഫ്യൂച്ചര്‍ വ്യാപാരം ഇപ്പോള്‍ നടക്കുന്നത് 10 ഗ്രാമിന് 8900 രൂപ നിരക്കിലാണ്.

ഗ്രാം, തോല, ഔണ്‍സ് അളവുകളിലാണു സ്വര്‍ണം വാങ്ങുന്നത്. ഒരു ഔണ്‍സ് എന്നാല്‍ 31.1035 ഗ്രാമും, ഒരു തോല എന്നത് 11.6638 ഗ്രാമുമാണ്. 50 ഗ്രാമിനു മുകളില്‍ സ്വര്‍ണബാറുകളും, 50 ഗ്രാമിനു താഴെയുള്ള സ്വര്‍ണ ബിസ്ക്കറ്റുകളുമായി സ്വര്‍ണം വാങ്ങാം.

ബാറുകളെയും ബിസ്ക്കറ്റുകളെയും പോലെ സ്വര്‍ണനാണയങ്ങളും ആഭരണങ്ങളും അനായാസമായി ബാങ്കുകള്‍ വഴി വില്‍ക്കാന്‍ സാധിക്കുകയില്ല. പ്രാദേശിക വിപണിയിലെ വിലവ്യത്യാസം പലപ്പോഴും വില്‍ക്കുമ്പോള്‍ നിക്ഷേപകന് അനുകൂലമാകാറില്ല.


വെബ്ദുനിയ വായിക്കുക