വിദേശയാത്ര സുരക്ഷിതമാക്കാന്‍

വിനോദയാത്രാ രംഗത്ത് കഴിഞ്ഞ ദശകത്തിലുണ്ടായ കുതിപ്പ് വിദേശദയാത്രികരുടെ കാര്യത്തിലും പ്രകടമായിരുന്നു.

ഉദാരവല്‍ക്കരണത്തിന്‍റെയും ആഗോള വത്കരണത്തിന്‍റെയും ഭാഗമായി വ്യാപാരാവശ്യങ്ങള്‍ക്കും തൊഴില്‍ അനുബന്ധമായി യാത്ര ചെയ്യുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഉപരിപഠനത്തിനായി വിദേശ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്.

മാസങ്ങളോളമുള്ള തയ്യാറെടുപ്പും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നസഞ്ചാരവും വേണ്ടിവന്നിരുന്ന വിദേശയാത്രകള്‍ ഇപ്പോള്‍ മണിക്കൂറുകള്‍ കൊണ്ട് സാദ്ധ്യമാവുന്നു എന്നതും വിദേശ യാത്രകളെ ആകര്‍ഷകമാക്കുന്നു.

വിദേശയാത്രക്കാരുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിച്ച് ഏര്‍പ്പാടാക്കാറുണ്ടെങ്കിലും ഇവരുടെ സുരക്ഷിതത്വത്തെപ്പറ്റി അധികമാരും ശ്രദ്ധിക്കാറില്ല

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. യാത്രക്കാര്‍ക്കായി ആകര്‍ഷകമായ പദ്ധതികള്‍ തയ്യറാക്കിയിട്ടുമുണ്ട്.

വിദേശയാത്ര ഇന്‍ഷുറന്‍സ് പദ്ധതികള്‍

വിദേശയാത്രാ ഇന്‍ഷുറന്‍സ് പദ്ധതികള്‍ യാത്രക്കാരുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നു. ഇന്‍ഷുറന്‍സിന്‍റെ പ്രധാന ആകര്‍ഷണങ്ങള്‍ താഴെപ്പറയുന്നവയാണ് :

1. ഇന്ത്യന്‍ കറന്‍സിയില്‍ പ്രീമിയമടച്ചാല്‍ വിദേശ രാജ-്യത്ത് അവിടത്തെ കറന്‍സിയില്‍ ക്ളെയിം ലഭിക്കുന്നു. റിസര്‍വ് ബാങ്ക് അനുവദിച്ചു തരുന്ന തുച്ഛമായ വിദേശ നാണ്യം പ്രതിസന്ധി ഘട്ടത്തില്‍ ചെലവഴിക്കേണ്ടതില്ല.

2. വിദേശത്ത് ആശുപത്രികളില്‍ ക്യാഷ് ലെസ്സ് സംവിധാനമുള്ള പോളിസിയുണ്ടെങ്കില്‍, പണം മുടക്കാതെ തന്നെ ചികിത്സ ലഭ്യമാകും.

3. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ - ലോകത്തെവിടെ നിന്നും ബന്ധപ്പെടാവുന്ന 24 മണിക്കൂര്‍ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുത്തമ സഹായിയായി പ്രവര്‍ത്തിക്കുന്നു.


വിദേശ യാത്രാ പോളിസികള്‍

ഇന്‍ഷുറന്‍സ് കമ്പനികള്‍ വൈവിദ്ധ്യമാര്‍ന്ന വിദേശ യാത്രാ പോളിസികള്‍ പുറത്തിറക്കിയിട്ടുണ്ട്. ട്രാവല്‍ ഏജ-ന്‍സികളില്‍ നിന്നു തന്നെ ഇപ്പോള്‍ ഇവ ലഭ്യമാണ്

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓവര്‍സീസ് മെഡി ക്ളെയിം പോളീസി., ബജ-ാജ-് അലയന്‍സിന്‍റെ ട്രാവല്‍ കംപാനിയന്‍, ട്രാവല്‍ എലൈറ്റ് എന്നീ പോളിസികള്‍, ടാറ്റാ എ.ഐ.ജ-ി യുടെ ട്രാവല്‍ ഗാര്‍സ്, ഐ.സി.ഐ.സി.ഐ ലംബാര്‍ഡിന്‍റെ ഗ്ളോബല്‍ ട്രോട്ടര്‍ തുടങ്ങിയവയാണ് പ്രമുഖ വിദേശയാത്രാ പൊളിസികള്‍..

ആശുപത്രി ചികിത്സാ ചെലവുകള്‍,
വ്യക്തികളുടെ ഇന്‍ഷുറന്‍സ്,
ബാഗേജ-് നഷ്ടപ്പെടല്‍,
ബാഗേജ-് എത്തിച്ചേരാനുള്ള കാലതാമസം കൊണ്ടുള്ള അധികച്ചെലവ്,
പാസ്സ്പോര്‍ട്ട് നഷ്ടപ്പെടല്‍,
വ്യക്തിഗത നിയമ ബാധ്യതകള്‍

തുടങ്ങിയവയാണ് പൊതുവേ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍.

യാത്രകളിലെ കാലതാമസം കൊണ്ടുള്ള അധിക ചെലവ്, യാത്ര റദ്ദാക്കുന്നത് കൊണ്ടുള്ള നഷ്ടം, ഹൈജ-ാക്ക്, അടിയന്തിര .. സഹായം, യാത്രാ വേളയില്‍ നാട്ടിലുള്ള വീട്ടിനുള്ള കവര്‍ച്ചാ ഇന്‍ഷുറന്‍സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ചില കമ്പനികള്‍ വാഗ്ദാനം ചെയുന്നു.

നാല് ദിവസം മുതല്‍ 180 ദിവസം വരെയുള്ള കാലാവധിക്ക് പോളിസി എടുക്കാവുന്നതാണ്. ഇടയ്ക്കിടെ വിദേശയാത്രയ്ക്ക് പോകുന്ന ബിസിനസുകാര്‍ക്ക് കോര്‍പ്പറേറ്റ് ഫ്രീക്വന്‍റ് ട്രാവലര്‍ എന്ന വാര്‍ഷിക പോളിസി ലഭ്യമാണ്.

യാത്രാകാലാവധി, സന്ദര്‍ശിക്കുന്ന രാജ-്യം, യാത്രക്കരുടെ പ്രായം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രീമിയം നിരക്കുകള്‍.

യു.എസിനും കനഡയ്ക്കും, ജ-പ്പാന്‍ ഒഴിച്ചുള്ള ഏഷ്യന്‍ രാജ-്യങ്ങള്‍, മറ്റു വിദേശ രാജ-്യങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പോളിസികള്‍ ലഭ്യമാണ്.

സ്വപ്നതുല്യമായ, അല്ലലില്ലാത്ത വിദേശയാത്രയ്ക്ക് വിദേശ്യ യാത്ര പോളിസികള്‍ അത്യന്താപേപ്ഷിതമാണ്.



വെബ്ദുനിയ വായിക്കുക