റഷ്യന്‍ പോള്‍വാള്‍ട്ട് താരം യെലേന ഇസിന്‍ബയേവ വിരമിച്ചു

ശനി, 20 ഓഗസ്റ്റ് 2016 (07:22 IST)
റഷ്യയുടെ പോള്‍വാള്‍ട്ട് താരം യെലേന ഇസിന്‍ബയേവ അന്താരാഷ്‌ട്ര കരിയറില്‍ നിന്ന് വിരമിച്ചു. ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് റഷ്യന്‍ അത്‌ലറ്റിക് ടീമിനെ റിയോ ഒളിംപിക്സില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇസിന്‍ബയേവയ്ക്കും റിയോയില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
 
അതേസമയം, താന്‍ മികച്ച ഫോമിലാണ് ഉള്ളതെന്നും തന്റെ അഭാവത്തില്‍ ആര് സ്വര്‍ണം നേടിയാലും അത് യഥാര്‍ത്ഥവിജയമാകില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ഇസിന്‍ബയേവ വ്യക്തമാക്കി. വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
താനുള്‍പ്പെടെയുള്ള റഷ്യന്‍ താരങ്ങളോട് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി കാണിച്ചത് അനീതിയാണെന്നും ഇസിന്‍ബയേവ പറഞ്ഞു. രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ അത്‌ലറ്റ്‌സ് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. 

വെബ്ദുനിയ വായിക്കുക